Tuesday, August 23, 2016

1100.ഒന്നാം പാദവാര്‍ഷീകപ്പരീക്ഷ നിയമാവലി

ഒന്നാം പാദവാര്‍ഷീകപ്പരീക്ഷ നിയമാവലി
  1. വിദാര്‍ത്ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ സ്കൂളില്‍ എത്തേണ്ടതുള്ളൂ
  2. ആദ്യ ദിവസം സ്കൂളിലെത്തിയാല്‍ അവനവന്റെ സീറ്റും പരീക്ഷാ റൂമും ഏതെന്ന് കണ്ടുപിടിക്കുക
  3. പരീക്ഷാ ഹാളിലെത്തിയാല്‍ അതാതുദിവസത്തെ പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവനവന്റെ സീറ്റിലിരുന്ന് പഠിക്കുക
  4. അവനവന്റെ സീറ്റിനരികില്‍ കടലാസോ മറ്റോ ഉണ്ടെങ്കില്‍ എടുത്ത് കളയേണ്ടതാണ്
  5. ഫസ്റ്റ് ബെല്‍ ( ലോങ് ബെല്‍ ) അടിച്ചാല്‍ എല്ലാ കുട്ടികളും പരീക്ഷ എഴുതുന്നതിനാവശ്യമായ സാമഗ്രികളുമായി അവനവന് നിര്‍ദ്ദേശിക്കപ്പെട്ട ക്ലാസില്‍ കയറിയിരിക്കേണ്ടതാണ്
  6. സെക്കന്‍ഡ് ബെല്‍ അടിച്ചാല്‍ ക്ലാസില്‍ ടീച്ചര്‍ വരികയും ടീച്ചറെ എണീറ്റ് നിന്ന് അഭിവാദ്യം ചെയ്യേണ്ടതുമാണ്
  7. തേര്‍ഡ് ബെല്‍ അടിച്ചാല്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ തരുന്നതായിരിക്കും
    ചോദ്യപേപ്പറിന്റെ ഒന്ന് , മൂന്ന് എന്നീ പേജുകളില്‍ പേരും ക്ലാസ് നമ്പറും എഴുതി കുട്ടി ഒപ്പിടേണ്ടതാണ് .തുടര്‍ന്നുള്ള സമയം കൂള്‍ ഓഫ് ടൈം ആണ് . ഈ സമയത്ത് കുട്ടി എല്ലാ ചോദ്യങ്ങളും ശ്രദ്ധയോടെ വായിക്കുക .ശേഷം സമയമുണ്ടെങ്കില്‍ ഉത്തരങ്ങളെക്കുറിച്ച് വിശകലനം ചെയ്യാവുന്നതാണ് .ഈ സമയത്ത് ഉത്തരക്കടലാസില്‍ ഉത്തരമെഴുതരുത്
  8. എല്ലാ ദിവസവും ഇന്‍സ്ട്രുമെന്റ് ബോക്സ് കൊണ്ടുവരേണ്ടതാണ്
  9. ഒരേ നിറത്തില്‍ മഷിയുള്ള രണ്ട് പേനകള്‍ , പെന്‍സില്‍ , റബ്ബര്‍ , സ്കെയില്‍ …............(ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ ) തുടങ്ങിയവ ഓരോ കുട്ടിയും കൊണ്ടുവരേണ്ടതാണ്
  10. പരീക്ഷാസമയത്ത് മുന്‍ പറഞ്ഞ വസ്തുക്കളുടെ കൈമാറ്റം അനുവദിക്കുന്നതല്ല .
  11. ഉത്തരക്കടലാസില്‍ മുഴുവന്‍ പേര് , ( ഇനീഷ്യല്‍ സഹിതം ) സെപ്തംബര്‍ മാസത്തെ റോള്‍ നമ്പര്‍ , ക്ലാസ് , ഡിവിഷന്‍ , വിഷയം എന്നിവ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എഴുതേണ്ടതാണ്.
  12. ചോദ്യപേപ്പറില്‍ ടിക് മാര്‍ക്ക് ഇടല്‍ , ഉത്തരം എഴുതല്‍ ,ഉത്തരം അടയാളപ്പെടുത്തല്‍ തുടങ്ങിയവ ചെയ്യരുത് . ഇങ്ങനെ ചെയ്താല്‍ അത് കോപ്പി അടിക്കുന്നതിനുള്ള തുടക്കമായി കരുതുകയും തക്കതായ ശിക്ഷാനടപടികള്‍ നേരിടുകയും ചെയ്യും
  13. പരീക്ഷാ ഹാളില്‍ ഉത്തരക്കടലാസ് കൈമാറ്റം ചെയ്യല്‍ , ചോദ്യക്കടലാസില്‍ ഉത്തരം എഴുതി കൈമാറ്റം ചെയ്യല്‍ , ഡസ്കില്‍ എഴുതിയിടല്‍ , കടലാസില്‍ ഉത്തരം എഴുതികൊണ്ടുവരല്‍ ,, ചുമരില്‍ ഉത്തരം എഴുതിയിടല്‍ തുടങ്ങിയവ ചെയ്യരുത് .
  14. പരീക്ഷാഹാളില്‍ പരീക്ഷ എഴുതുമ്പോള്‍ അന്യോന്യം സംസാരിക്കുവാന്‍ അനുവദിക്കുന്നതല്ല
  15. ആവശ്യമെങ്കില്‍ മാത്രം അഡീഷണല്‍ ഷീറ്റ് വാങ്ങുക
  16. പരീക്ഷാപേപ്പറില്‍ ഉത്തരങ്ങള്‍ നല്ല കയ്യക്ഷരത്തില്‍ എഴുതുക
  17. ഉത്തരമെഴുതിയ കടലാസ് ടീച്ചറെ തിരിച്ചേല്പിച്ച ശേഷം മാത്രമേ കുട്ടികള്‍ പരീക്ഷാഹാള്‍ വിട്ട് പോകാവൂ
  18. പരീക്ഷക്കു നിര്‍ദ്ദേശിച്ച മുഴുവന്‍ സമയവും അതിനായി തന്നെ നീക്കിവെക്കേണ്ടതാണ്


  1. ഉച്ചസമയത്ത് ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവനവന്റെ സീറ്റില്‍ വന്നിരുന്ന് അടുത്ത പരീക്ഷക്കുള്ള പഠനം തുടങ്ങേണ്ടതാണ് .
  2. കുട്ടികള്‍ അവനവന് നിര്‍ദ്ദേശിച്ച ക്ലാസില്‍ മാത്രമേ പോകുവാന്‍ പാടുള്ളൂ .മറ്റ് ക്ലാസ് മുറികളില്‍ പോകരുത്
  3. പരീക്ഷയെഴുതിക്കഴിഞ്ഞാല്‍ വരാന്തയിലോ സ്കൂള്‍ കോമ്പൌണ്ടിലോ കൂട്ടം കൂടി നിന്ന് സംസാരിക്കരുത് .വേഗം തന്നെ കുട്ടികള്‍ വീട്ടിലേക്ക് പോകേണ്ടതാണ്
  4. എല്ലാ പരീക്ഷയും കഴിഞ്ഞാല്‍ എല്ലാ ചോദ്യപേപ്പറും മൊത്തത്തില്‍ ടാഗ് ഇട്ട് കെട്ടി സൂക്ഷിക്കേണ്ടതാണ് .പരീക്ഷ കഴിഞ്ഞുള്ള വെക്കേഷനില്‍ അവയുടെ ഉത്തരങ്ങള്‍ അതാത് വിഷയങ്ങളുടെ നോട്ടില്‍ എഴുതിക്കൊണ്ടുവരേണ്ടതാണ് .പരീക്ഷക്കുശേഷം , അവധികഴിഞ്ഞ് വരുമ്പോള്‍ ,തുടര്‍ന്നുള്ള ആഴ്ചയില്‍ എല്ലാ ദിവസവും ഈ ചോദ്യപേപ്പറുകള്‍ ടാഗ് ചെയ്ത് കൈവശം വെക്കേണ്ടതാണ് . എങ്കില്‍ മാത്രമേ പരീക്ഷക്കുവന്ന ചോദ്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉത്തര വിശകലനം കുട്ടികള്‍ക്ക് പൂണ്ണമായി മനസ്സിലാകൂ.
  5. ഉത്തരക്കടലാസുകള്‍ തരുന്ന ദിവസം തന്നെ മാര്‍ക്കിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ ബന്ധപ്പെട്ട ടീച്ചറുമായി ചര്‍ച്ചചെയ്ത് തീര്‍ക്കേണ്ടതാണ്
  6. ഉത്തരക്കടലാസുകള്‍ കൊടുക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ മുടങ്ങരുത്
  7. ഉത്തരക്കടലാസുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ അവ രക്ഷിതാക്കളെ കാണിച്ച് ഒപ്പുവാങ്ങി കുട്ടികള്‍ കൈവശം വെക്കേണ്ടതാണ് 

Wednesday, August 17, 2016

1099.പ്രീമെട്രിക് സ്കോളര്‍ഷിപ്പും വാട്ട്സ് ആപ്പും തമ്മിലുള്ള വ്യത്യാസമെന്താ ?

പ്രീമെട്രിക് സ്കോളര്‍ഷിപ്പും  വാട്ട്സ് ആപ്പും  തമ്മിലുള്ള വ്യത്യാസമെന്താ ?

പല സ്കൂളുകളിലും ഇപ്പോള്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഒരു കീറാമുട്ടിയായി അവതരിപ്പിച്ചു തുടങ്ങിയീട്ടുണ്ട് . എന്നാല്‍ അത് ഒരു കീറാമുട്ടിയാണോ
1. മിക്ക അദ്ധ്യാപകരുടേയും കയ്യില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ട് . അത് 3ജി അല്ലെങ്കില്‍ 4 ജി അയിരിക്കും
2.ഇത്തരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുവാനോ അല്ലെങ്കില്‍ മറ്റ് ഫോട്ടോ എടുത്ത് ഫെയ്‌സ് ബുക്കിലും വാട്ട്സ് ആപ്പിലും അപ്‌ലോഡ് ചെയ്യുവാനോ ഒരു വിഷമവും ഇല്ല.
3.എങ്കില്‍ അതേ തന്ത്രം തന്നെ ഈ പ്രീ മെട്രിക്കിന്റെ കാര്യത്തിലും ഉപയോഗിച്ചു കൂടാ ?
4. http://scholarships.gov.in/ എന്ന സൈറ്റില്‍ ആദ്യം കയറുക
5. അതിനായി സ്മാര്‍ട്ട് ഫോണിലെ വേഗതയേറിയ ഏതെങ്കിലും വെബ്ബ് ബ്രൌസര്‍ ഉപയോഗിച്ചാല്‍ മതി
6. തുടര്‍ന്ന് New user ? Register ല്‍ കയറി രജിസ്റ്റര്‍ ചെയ്യുക
7. ആദ്യം താല്‍ക്കാലിക ഐഡി ലഭിക്കുമെങ്കിലും പിന്നീട് അത് ഉപയോഗിച്ച് കാര്യങ്ങള്‍ ഫില്‍ ചെയ്ത ശേഷം വേണ്ട രേഖകള്‍ സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് അപ് ലോഡ് ചെയ്യുക . നല്ല വണ്ണം നെറ്റ് കവറേജ് ഉള്ള സ്ഥലം വേണമെന്നത് ഒരു കാര്യം
8. പിന്നെ എന്താ ? നമുക്ക് പെര്‍മനന്റ് ഐ ഡി ലഭിക്കുകയായി
9. തുടര്‍ന്നുള്ള കാര്യങ്ങള്‍ നമ്മുടെ സ്കൂളില്‍ പ്രിന്റ് എടുത്തുകൂടെ
10. ഇത്തരം കാര്യങ്ങള്‍ എല്ലാ അദ്ധ്യാ‍പകരും പഠിച്ചാലോ ?
രക്ഷിതാക്കളും പഠിച്ചാലോ ? പിന്നെ പ്രശ്നമില്ല തന്നെ 

Saturday, August 13, 2016

1098.പത്താം ക്ലാസുകാര്‍ക്കെന്താ കൊമ്പുണ്ടോ ?

പത്താം ക്ലാസുകാര്‍ക്കെന്താ കൊമ്പുണ്ടോ ?

ഇത്തരമൊരു ചോദ്യം ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഉള്ള സ്കൂളുകളില്‍ പല ജീവനക്കാരിലും ഉണ്ടാകുന്നതാണ് .
കാരണം , എന്തെന്നു വെച്ചാല്‍ , എന്തുവന്നാലും പത്തിലെ കുട്ടികളുടെ കാര്യത്തില്‍ ഒരു കൂട്ടം അദ്ധ്യാപകര്‍ ചില ശ്രദ്ധ പുലര്‍ത്തുന്നു എന്നതുതന്നെ .
ശരിയാം വണ്ണം വിശകലനം ചെയ്യുകയാണെങ്കില്‍ ഇത്തരം ശ്രദ്ധ പുലര്‍ത്തുന്നതില്‍ കാര്യമുണ്ട് താനും

  1. പത്താം ക്ലാസിലെ റിസല്‍ട്ടാണ് ഒരു സ്കൂളിന്റെ റേറ്റിംഗ് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് നിശ്ചയിക്കുന്നത്
  2. ഈ റേറ്റിംഗ് അനുസരിച്ചാണ് പ്രസ്തുത സ്കൂളില്‍ കുട്ടികളുടെ അഡ്‌മിഷന്‍ നിശ്ചയിക്കപ്പെടുന്നത് . അതായത് ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ എ പ്ലസ് , നൂറു ശതമാനം വിജയം എന്നിവ ഉള്ള സ്കൂള്‍ ആണെങ്കില്‍ അവിടെ ചേരുവാനായി ധാരാളം കുട്ടികള്‍ വരുമെന്നര്‍ഥം . ( അല്ലാതെ മികവ് പ്രവര്‍ത്തനങ്ങള്‍ വഴി റോഡില്‍ ജാഥ നടത്തിയതുകൊണ്ടോ പത്രവാര്‍ത്തകളും ഫോട്ടോകളും വന്നതുകൊണ്ടോ സ്കൂളിന്റെ യഥാര്‍ത്ഥ റേറ്റിംഗ് വര്‍ദ്ധിക്കുകയില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട് . മാത്രമല്ല മികവ് പ്രവര്‍ത്തനങ്ങള്‍ അധികം നടക്കുന്ന സ്കൂള്‍ എന്നുവെച്ചാല്‍ അവിടെ സിലബസ്സ് പ്രകാരം നിശ്ചിത അദ്ധ്യയന സമയം നടക്കുന്നില്ല എന്ന വസ്തുത രക്ഷിതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ പരസ്യമായിതുടങ്ങിയീട്ടുണ്ട് . അതുകൊണ്ട് തന്നെ അദ്ധ്യയന സമയം നഷ്ടപ്പെടുത്തുന്ന മികവ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പല സ്കൂള്‍ പി ടി എ കളും പ്രോത്സാഹിപ്പിക്കാറില്ലത്രെ ! )
  3. അങ്ങനെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ഡിവിഷനുകള്‍ നിലനില്‍ക്കപ്പെടുകയോ വര്‍ദ്ധിക്കുകയോ ചെയ്യുകയും ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു ,.
  4. അതുവഴി ,ജോലി സുരക്ഷാ പ്രശ്നം നിമിത്തം മദ്ധ്യവേനലവധിക്കാലത്തും മറ്റും നാട്ടില്‍ കുട്ടികള്‍ക്കുവേണ്ടി ഇറങ്ങി നടക്കേണ്ട അവസ്ഥ ഇല്ലാതാകുന്നു . അതായത് പ്രസ്തുത നാണക്കേണ്ട് അദ്ധ്യാപകര്‍ക്ക് ഒഴിവാക്കുവാന്‍ കഴിയുന്നു എന്നര്‍ഥം
  5. മറ്റൊന്ന് പത്താംക്ലാസുകാര്‍ മറ്റു ക്ലാസുകാ‍രെ ( ഒന്നുമുതല്‍ ഒമ്പതുവരെ ) അപേക്ഷിച്ച് പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്നവരാണ് എന്ന വസ്തുത യാണ്
  6. മുകളീല്‍ പറഞ്ഞ കാര്യത്തിലും ഒരു എതിര്‍പ്പ് സ്കൂളുകളില്‍ വരാറുണ്ട് . കാര്യം മറ്റൊന്നു മല്ല . പത്താം ക്ലാസുകാരെപോലെ തന്നെ പൊതു പരീക്ഷ എഴുതുന്നവരല്ലെ പതിനൊന്നാം ക്ലാസുകാരും പന്ത്രണ്ടാം ക്ലാസുകാരും , പിന്നെ എന്തുകൊണ്ടാണ് പത്താം ക്ലാസുകാര്‍ക്ക് പ്രത്യേക ഒരു പ്രാധാന്യം എന്നൊരു ചോദ്യം ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങള്‍ ഉള്ള സ്കൂളുകളില്‍ നിന്ന് ഉയര്‍ന്നു വരാറുണ്ട് . ഈ ചോദ്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്
  7. പത്താക്ലാസ് റിസല്‍ട്ട് ആണ് സ്കൂളിന്റെ നിലനില്പ് എന്ന കാര്യം മുന്‍പ് സൂചിപ്പിച്ച വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമ,ല്ലോ . അതുകൊണ്ട് തന്നെ ഒരു കൂട്ടം അദ്ധ്യാപകര്‍ പ്രസ്തുത റിസല്‍ട്ട് വര്‍ദ്ധിപ്പിക്കുവാന്‍ കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടുക സ്വാഭാവികമാണ് . അതില്‍ പ്രധാനനം സ്പെഷല്‍ ക്ലാസുകളാണ് . മധ്യവേനല്‍ അവധിക്കാലത്ത് മെയ് മാസം മുതല്‍ ഈ സ്പെഷല്‍ ക്ലാസുകള്‍ തുടങ്ങുക പതിവാണ് ( ഈ വര്‍ഷം വേനലിന്റ് കാഠിന്യം നിമിത്തം ചില സ്ക്കുളുകളില്‍ സ്പെഷല്‍ ക്ലാസുകള്‍ ചുരുങ്ങിയിരിക്കാം ) . പിന്നെ സ്കൂള്‍ തുറന്നാല്‍ കാലത്ത് ഒന്‍പതുമണിമുതലും ഉച്ചതിരിഞ്ഞ് നാലുമണിമുതലും ഓരോ മണിക്കൂര്‍ വീതം സ്പെഷല്‍ ക്ലാസ് ഉണ്ടായിരിക്കും . ശനിയാശ്ച ദിവസം സ്കൂളിന് അവധിയാണെങ്കിലും സ്പെഷല്‍ ക്ലാസ് ഉണ്ടായിരിക്കും . ഓരോമാസവും പരീക്ഷ എടുക്കുകയും റിസല്‍ട്ട് ക്ലാസ് പി ടി എ യില്‍ അവതരിപ്പിക്കുകയും ചെയ്യും .
  8. അതായത് ,പത്താം തരത്തില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ സമാന രീതിയില്‍ പൊതുപരീക്ഷ നേരിടുന്ന ഹയര്‍സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരെ അപേക്ഷിച്ച് കൂടുതല്‍ സമയം ജോലി ചെയ്യുന്നു എന്ന വസ്തുത അഥവാ‍ യാഥാര്‍ത്ഥ്യമാണ് ഇവിടെ പരിശോധിക്കപ്പെടേണ്ടത് . ക്ലാസ് എടുക്കല്‍ മാത്രമല്ല , പ്രതിമാസപ്പരീക്ഷ വഴി പേപ്പര്‍ നോട്ടം എന്നിവയും വര്‍ദ്ധിക്കുന്നു . പത്താംക്ലാസിലെ ക്ലാസ് ചാര്‍ജ്ജുള്ള അദ്ധ്യാപകര്‍ക്ക് എസ് എസ് എല്‍ സി കാര്‍ഡുമായുള്ള വര്‍ക്ക് ഏറെയാണ് . മാത്രമല്ല ഉത്തരവാദിത്തവും ഉള്ളതാണ് . അതിനാല്‍ പല സ്കൂളുകളിലും പത്താംക്ല്ലാസിന്റെ ക്ലാസ് ചാര്‍ജ്ജ് ഏറ്റെടുക്കുവാന്‍ ആളെ കിട്ടാറില്ല എന്ന വസ്തുതയും പരിശോധിക്കപ്പെടേണ്ടതാണ് .
  9. മുകളില്‍ പ്രസ്താവിച്ച കാരണങ്ങള്‍ കൊണ്ടാണ് പൊതുപരീക്ഷ നേരിടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പത്താം ക്ലാസുകാര്‍ക്ക് മുന്തിയ പരിഗണന ലഭിക്കുന്നത്
  10. ഈ മുന്തിയ പരിഗണന നിമിത്തം ഈ അദ്ധ്യാപകര്‍ അവരുടെ പത്താംക്ലാസ് കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ എതിര്‍ക്കുക സ്വാഭാവികമാണ് .
  11. സ്വാഭാവികമായി കാലത്ത് ഒന്‍പതുമണിക്ക് വന്ന് ക്ലാസെടുക്കുന്ന അദ്ധ്യാപകന് ഫസ്റ്റ് പിരീഡ് പ്രസ്തുത ക്ലാസില്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന അതാണു താനും .
  12. മറ്റ് മേഖലകളിലെ മികവ് വഴി നമുക്ക് ഏറെ വിലയേറിയ പ്രോഫഷണല്‍ കോഴ്‌സുകളില്‍ ( ഡോക്ടര്‍ / എഞ്ചിനീയര്‍ ) സിറ്റ് ലഭിച്ചേക്കാം . പ്രസ്തുത കോഴ്സില്‍ അങ്ങനെ ലഭിച്ച കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ട് പഠന വിഷയങ്ങളില്‍ പ്രത്യേകിച്ച് കണക്ക് , സയന്‍സ് എന്നീവിഷയങ്ങളില്‍ ഉണ്ടായേക്കാം . കാരണം പല തും അടിസ്ഥാനം കിടക്കുന്നത് സ്കുള്‍ വിദ്യാഭ്യാസ മേഖലയിലാണ് . അവ പഠിക്കാതെ വന്നാല്‍ പിന്നെ തുടന്ന് പഠിക്കുവാന്‍ സാദ്ധ്യമല്ലല്ലോ
  13. ചില സ്കൂളിലെ അദ്ധ്യാപകര്‍ അഞ്ചാംക്ലാസിലും എട്ടാംക്ലാസിലും പഠിപ്പിസ്റ്റ് കുട്ടികളെ തെരഞ്ഞുപിടിച്ച് ചേര്‍ത്തുക പതിവാണ് . കാരണം വേറൊന്നുമല്ല , അത്തരം കുട്ടികളാണ് പത്താംതരത്തില്‍ എ പ്ലസ്സുകളുടേയും ഉന്നത വിജയത്തിന്റേയൂം എണ്ണം വര്‍ദ്ധിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം . അതിനാല്‍ അവര്‍ ചെയ്യുന്നത് മിടുക്ക് എന്നുമാത്രമേ പറയേണ്ടതുള്ളൂ
  14. ചില സ്കൂളുകളില്‍ , ബുദ്ധിയുള്ള ഹയര്‍സെക്കന്‍‌ഡറി വിഭാഗക്കാന്‍ ചുറ്റുപാടുള്ള ഹൈസ്ക്കുളുകളിലെ പത്താംതരത്തിലെ വിജയികളെ ചാക്കിട്ട് പടിച്ച് തങ്ങളുടെ ഹയര്‍സെക്കന്‍ഡറി റിസല്‍ട്ട് ഉയര്‍ത്തുകയും ചെയ്യാറുണ്ട് . എന്നാല്‍ സ്വന്തം സ്കുളിലെ പത്താംതരത്തിലെ ഉന്നതവിജയികളെ കിട്ടാത്ത ഹയര്‍സെക്കന്‍ഡറി വിഭാഗക്കാരും ഉണ്ട് എന്ന വസ്തുതയും ഉണ്ട്
  15. ഹൈസ്കൂള്‍ - ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ച യില്ലായ്മ പലപ്പോഴും നാട്ടിലെ മറ്റ് ഹൈസ്കൂളില്‍നിന്നും ( എന്തിനേറെ സ്വന്തം ഹൈസ്കൂളില്‍ നിന്നു പോലും ) നല്ല മാര്‍ക്കുള്ള കുട്ടികളെ കിട്ടാതെ വരുന്നു എന്ന വസ്തുത ഇവിടെ പ്രത്യേകം പരിഗണനാര്‍ഹമാണ്
  16. അതുപോലെ തന്നെ , തൊട്ടടുത്തുള്ള എല്‍ പി / യു പി വിഭാഗത്തിലെ അദ്ധ്യാപകരെ പരിഗണിക്കുകയും നല്ല സൌഹൃദം പുലര്‍ത്തുകയും ചെയ്താല്‍ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് കുട്ടികളെ ലഭിക്കുവാന്‍ വലിയ പ്രയാസം ഉണ്ടാകില്ല
  17. കലാ കായിക ശാസ്ത്രമേളകളില്‍ കുട്ടികള്‍ പങ്കെടു,ക്കുന്നതിന്റെ ഒരു പ്രധാന കാരണങ്ങളിലൊന്ന് ഗ്രേസ് മാര്‍ക്ക് ആണ് . അല്ലെങ്കില്‍ നല്ല സ്കൂളില്‍ പ്രസ്തുത കോട്ട വഴി സയന്‍സ് ഗ്രൂപ്പിന് അഡ്‌മിഷന്‍ ലഭിക്കുക എന്നതാണ് . പക്ഷെ , പല രക്ഷിതാക്കളും ഈ വിഷയത്തിലും ബോധവാന്മാരായി തുടങ്ങിയിരിക്കുന്നു . കാരണം , പ്രത്യേക പരിഗണന വഴി സയന്‍സ് ഗ്രൂപ്പിന് അഡ്‌മിഷിന്‍ ലഭിച്ചാലും പ്രസ്തുത സിലബസ്സ് പഠനത്തില്‍ മികവ് പുലര്‍ത്താത്ത കുട്ടിക്ക് തങ്ങുവാന്‍ പറ്റുന്നതല്ല എന്ന കഠിനയാഥാര്‍ത്ഥ്യം കുട്ടികളും രക്ഷിതാക്കളും ഒരു പോലെ മനസ്സിലാക്കി ത്തുടങ്ങിയിരിക്കുന്നു .
  18. അഡ്‌മിഷനു മായി ബന്ധപ്പെട്ട ഒരു അവഗണിക്കാന്‍ പറ്റാത്ത വസ്തുതയാണ് ട്യൂഷന്‍ മാഷ് . പല ഉന്നത വിജയികളെയും വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹമെന്ന് പലരും മറക്കുന്നു . അതിനാല്‍ , ഇദ്ദേഹത്തിന്റെ അഭിപ്രായം കുട്ടികള്‍ മുഖവിലക്കെടുക്കുന്നു . പത്താം ക്ലാസുകാരുടെ ഹയര്‍ സെക്കന്‍ഡറി അഡ്‌മിഷനില്‍ ഇദ്ദേഹം മുഖ്യപങ്കുവഹിക്കുന്നു അതിനാല്‍ തന്നെ ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ ഉന്നത വിജയികളെ തങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ഇവരുമായി സൌഹൃദ ബന്ധം പുലര്‍ത്തേണ്ടതുണ്ട് .
  19. എന്നിരുന്നാലും ** ജയിച്ചാല്‍ ട്യൂഷന്‍ മാഷ് തോറ്റാല്‍ സ്കൂള്‍ മാഷ് ** എന്നൊരു ചൊല്ല് നിലവിലുണ്ടെന്ന് പല പത്താംക്ലാ സ് ടീച്ചേഴ്‌സും രഹസ്യമായി പറയാറുണ്ട്
  20. പത്താക്ലാസുകാ‍ര്‍ക്ക് ഇപ്പോ:ള്‍ കൊമ്പുണ്ടോ എന്ന് ഇനി വായനക്കാര്‍ തന്നെ തീരുമാനിക്കുക  

Saturday, July 09, 2016

1097.ക്ലാസ് പി ടി എ എന്ത് ? എങ്ങനെ ?



  1. സ്കൂളിലെ അതാത് ഡിവിഷനില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും കൂടിച്ചേര്‍ന്നതാണ് ക്ലാസ് പി ടി എ എന്ന് വേണമെങ്കില്‍ ലളിതമായി നിര്‍വ്വചിക്കാം
  2. മുന്‍പ് സൂചിപ്പിച്ച അംഗങ്ങളുടെ ഒരു യോഗം മാസത്തില്‍ ഒരു പ്രാവശ്യം ചേരാവുന്നതാണ്
  3. എങ്കിലും ഒരു പ്രത്യേക കാര്യപരിപാടിയില്ലാതെ കൂടുന്നത് ക്ലാസ് പി ടി എ യുടെ പ്രസക്തിയെ ഇല്ലാതാക്കുന്നതാണ്
  4. സാധാരണയായി , സ്കൂള്‍ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ അല്ലെങ്കില്‍ ക്ലാസ് പരീക്ഷയുടേയോ ടേം പരീക്ഷയുടേയോ റിസല്‍ട്ട് രക്ഷിതാക്കളെ അറിയിക്കുന്ന അവസരത്തിലോ ക്ലാസ് പി ടി എ യുടെ യോഗം ചേരാവുന്നതാണ്
  5. പ്രസ്തുത യോഗങ്ങളുടെ പ്രധാന ലക്ഷ്യം കുട്ടികളുടെ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം
  6. ക്ലാസ് പി ടി എ കൂടുന്നതിനു മുന്‍പ് ക്ലാസിലെ കുട്ടികളെക്കുറിച്ചും അവരുടെ രക്ഷിതാക്കളെ ക്കുറിച്ചും വ്യക്തമായ ധാരണ ക്ലാസ് ടീച്ചര്‍ക്ക് വേണ്ടതാണ്
  7. അദ്ധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്ന ക്ലാസ് പി ടി എ യും പരീക്ഷയുടെ റിസല്‍ട്ട് അറിയിക്കാന്‍ വേണ്ടി കൂടുന്ന ക്ലാസ് പി റ്റി എ യും വ്യത്യസ്തരീതിയിലാണ് സംഘടിപ്പിക്കേണ്ടത്
  8. ക്ലാസ് പി ടി എ കൂടുന്ന സമയം തിയ്യതി തുടങ്ങിയവ മുന്‍‌കൂട്ടി കുട്ടികള്‍ വഴി രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്
  9. പ്രസ്തുത യോഗത്തിന് വ്യക്തമായ ഒരു കാര്യപരിപാടി മുന്‍‌കൂട്ടി ക്ലാസ് ടീച്ചര്‍ ക്ലാസിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കേണ്ടതാണ്
  10. പ്രസ്തുത കാര്യപരിപാടിയില്‍ 90 ശതമാനവും അവതരണം പ്രസ്തുത ക്ലാസിലെ കുട്ടികള്‍ തന്നെയായിരിക്കണം എന്ന വസ്തുത പറയേണ്ടതില്ലല്ലോ
  11. കാര്യപരിപാടിയുടെ ഒരു ലളിതമായ ഒരു ഫോര്‍മാറ്റ് താഴെ കൊടുക്കുന്നു
  • പ്രാര്‍ത്ഥന
  • സ്വാഗതം
  • രക്ഷിതാക്കള്‍ അറിയാന്‍
  • പരീക്ഷാ വിശകലനം / റിസല്‍ട്ട് അനാലിസിസ്
  • പഠനാനുഭവം
  • ഉന്നത വിദ്യാഭ്യാസ മേഖല
  • മികവ് അവതരണം
  • ക്ലാ‍സ് ടീച്ചറിന്റെ ആമുഖം
  • രക്ഷിതാക്കളുടെ അഭിപ്രായം
  • ക്ലാസ് ടീച്ചറിന്റെ ക്രോഡീകരണം
  • നന്ദി

  1. പ്രധാന അദ്ധ്യാപകന് സമയമുണ്ടെങ്കില്‍ യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്താവുന്നതാണ്
  2. കാര്യപരിപാടി നടത്തുന്നതിന് അഥവാ കണ്ടക്ട് ചെയ്യുന്നതിന് ഒരു വിദ്യാര്‍ത്ഥിയെ ഏര്‍പ്പാടാക്കേണ്ടതാണ്
  3. രക്ഷിതാക്കള്‍ അറിയാന്‍ എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ ക്കുറിച്ചൂള്ള അഭിപ്രായമാണ് . അത് മീറ്റിംഗിനു മുമ്പേ തന്നെ ക്രോഡീകരിക്കേണ്ടതാണ് . എങ്കിലും ഏതെങ്കിലുമൊരു രക്ഷിതാവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ക്ലാസില്‍ പറയുവാന്‍ പാടില്ലാത്തതാകുന്നു .
  4. അതുപോലെ തന്നെ പരീക്ഷാ വിശകലനം എന്ന മേഖല കൈകാര്യം ചെയ്യുന്ന കുട്ടി ചോദ്യപേപ്പറിലെ ബുദ്ധിമുട്ടായ ചോദ്യങ്ങളുടെ വിശകലനം നടത്തേണ്ടതാണ് . മിടുക്കരായ കുട്ടികള്‍ പ്രസ്തുത ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരമെഴുതി എന്ന കാര്യവും ഇവിടെ വ്യക്തമാക്കേണ്ടതാണ് .അതുപോലെ തന്നെ ഇന്നയിന്ന കാരണം കൊണ്ടാണ് മാര്‍ക്ക് നഷ്ടമായത് എന്ന കാര്യവും ഈ ഭാഗത്ത് വ്യക്തമാക്കാവുന്നതാണ്
  5. പഠനാനുഭവം എന്ന മേഖലകൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികളുടെ നിത്യേനയുള്ള പഠനരീതികളാണ് . അത് അവര്‍ തന്നെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്
  6. ഉന്നത വിദ്യാഭ്യാസ മേഖല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു കോഴ്‌സിനെക്കുറിച്ചാണ്
  7. മികവ് അവതരണത്തില്‍ ക്ലാസിലെ കുട്ടികളുടെ ഏതെങ്കിലുമൊക്കെ യുള്ള മികവ് ആണ് ഉദ്ദേശിക്കുന്നത് . സ്പോഴ്‌സ് , കലോത്സവം , എക്സിബിഷന്‍ …......തുടങ്ങിയവയിലൊക്കെ പ്രസ്തുത ക്ലാസിലെ കുട്ടികള്‍ സമ്മാനാര്‍ഹരായെങ്കില്‍ അവരുടെ പേരും ഇനവും ക്ലാസില്‍ പറയേണ്ടതുണ്ട് .കൂടാതെ , ഉദാഹരണമായി ലളിതഗാനത്തിലാ‍ണ് ഒരു കുട്ടിക്ക് ഉപജില്ലാ തലത്തില്‍ ഒന്നാം സമ്മാനം കിട്ടിയതെങ്കില്‍ പ്രസ്തുത കുട്ടിക്ക് ആ ഗാനം യോഗത്തില്‍ അവതരിപ്പിക്കാം .
  8. രക്ഷിതാക്കളുടെ അഭിപ്രായപ്രകടനമെന്ന ഇനം ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് സാധാരണയായി പല രക്ഷിതാക്കളും കുട്ടികളുടെ കുറ്റങ്ങള്‍ ആണ് മീറ്റിംഗില്‍ വിളിച്ചു പറയുക . എന്നാല്‍ അത് തെറ്റാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കണം . കുട്ടിയുടെ വ്യക്തിപരമായ ന്യൂനതകള്‍ ക്ലാസില്‍ വിളിച്ചു പറഞ്ഞാല്‍ കുട്ടി അത് ഇഷ്ടപ്പെടില്ല . മാത്രമല്ല , മറ്റുകുട്ടികള്‍ യോഗത്തിനു ശേഷം അവനെ പരിഹസിക്കുവാനും തുടങ്ങും . അതിനാല്‍ അത്തരം രീതികള്‍ ഒഴിവാക്കണമെന്ന് ക്ലാസ് ടീച്ചര്‍ രക്ഷിതാക്കളുടെ അഭിപ്രായത്തിനു മുന്‍പുള്ള ആമുഖത്തില്‍ പറയേണ്ടതാണ്
  9. സ്വാഗതവും നന്ദിയുമൊക്കെ പറയുന്ന കുട്ടികളെ ശരിയായി പരിശീലിപ്പിക്കേണ്ടതാണ്
  10. സമയ ബന്ധിതമായാണ് ക്ലാസ് പി ടി എ നടത്തേണ്ടത് . അതായത് അരമണിക്കൂ‍ര്‍ സമയമാണ് കാര്യപരിപാടിക്കായി ഉദ്ദേശിക്കുന്നത്
  11. സാധാരണ ഗതിയില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് ക്ലാസ് പി ടി എ ചേരുകയാണെങ്കില്‍ 2.30 തൊട്ടേ രക്ഷിതാക്കള്‍ വന്നു തുടങ്ങും . അപ്പോള്‍ അവരെക്കൊണ്ട് ഒപ്പിടീക്കാനും സ്കോര്‍ ഷീറ്റ് ഉണ്ടെങ്കില്‍ അതില്‍ ഒപ്പിടീക്കാനും കുട്ടികളെ ഏര്‍പ്പാടാക്കിയാല്‍ മതി
  12. പല രക്ഷിതാക്കളും പ്രസ്തുത സമയത്ത് വരാതെ അതിനു മുന്‍പോ പിന്‍പോ ഒപ്പിട്ടു പോകുന്ന പ്രവണത കാണിക്കാറുണ്ട് . അതിനാല്‍ അക്കാര്യം മുന്‍പേ തന്നെ കുട്ടിയോടു പറഞ്ഞ് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട് .അങ്ങനെ , ഒപ്പിടലല്ല പ്രാധാന്യമെന്നും മീറ്റിംഗില്‍ പങ്കെടുക്കലാണ് പ്രധാനമെന്നും രക്ഷിതാക്കള്‍ മനസ്സിലാക്കണം
  13. മികവ് അവതരണമെന്ന പേരില്‍ കുട്ടികളുടെ പരിപാടി അമിതമായാല്‍ ക്ലാസ് പി ടി എ യുടെ ലക്ഷ്യം തന്നെ മാറിപ്പോകാനിടയുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക
  14. ക്ലാസില്‍ പരിപാടികള്‍ ഓരോന്ന് അവതരിപ്പിച്ചു കഴിയുമ്പോള്‍ കുട്ടികള്‍ കയ്യടിക്കാം . പക്ഷെ , ഇവിടെ അതായത് ഈ സാഹചര്യത്തില്‍ അത് പാടില്ല എന്ന കാര്യം കുട്ടികളെ മുന്‍പേ പറഞ്ഞ ധരിപ്പിക്കേണ്ടതാണ് . കാരണമെന്തെന്നാല്‍ , അത് തൊട്ടടുത്തുള്ള മറ്റ് ക്ലാസുകള്‍ക്ക് ബുദ്ധിമുട്ടാകുമല്ലോ .
  15. ക്ലാസ് പി ടി എ യുടെ ഒരു റിവ്യൂ പിറ്റേ ദിവസം ഫസ്റ്റ് പിരീഡ് തന്നെ ക്ലാസ് ടീച്ചര്‍ നടത്തേണ്ടതാണ്
    അതില്‍ , വിട്ടില്‍ ചെന്നപ്പോള്‍ രക്ഷിതാക്കള്‍ എന്തൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുള്ളത് പ്രത്യേകം എടുത്തു ചോദിക്കേണ്ടതാണ്
  16. മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം അടുത്ത ക്ലാസ് പി ടി എ നടത്തേണ്ടത്
  17. പങ്കെടുക്കാന്‍ പറ്റാത്ത രക്ഷിതാക്കളുമായി ബന്ധപ്പെട്ട് കാരണം അറിയേണ്ടതാണ്
  18. പരീക്ഷയുടെ സ്കോര്‍ ഷീറ്റ് യോഗത്തിന് രണ്ടു ദിവസം മുന്‍പേ ക്ലാസില്‍ ഒട്ടിക്കേണ്ടതാണ് . അങ്ങനെ യോഗത്തിനു മുന്‍പേ സ്കോറുകള്‍ വെരിഫൈ ചെയ്യുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കേണ്ടതാണ്
  19. സ്കോര്‍ഷീറ്റോടുകൂടി രക്ഷിതാവിന്റെ പേരും ഒപ്പും കോളം ഹെഡ്ഡിംഗ് ആയുള്ള ഒരു ഫോര്‍മാറ്റ് ( ലാന്‍ഡ്സ്കേപ്പില്‍ ഉള്ളത് ) യോഗത്തില്‍ വിതരണം ചെയ്താല്‍ കാര്യങ്ങള്‍ പെട്ടെന്ന് എളുപ്പമായിരിക്കും . ഇവിടെ രക്ഷിതാവിന് സ്കോറുകള്‍ മനസ്സിലാക്കിക്കൊടുക്കുവാനും ഒപ്പിടീക്കുവാനും മിടുക്കനായ ഒരു കുട്ടിയെ ഏര്‍പ്പാടക്കണമെന്ന കാര്യം ഓര്‍ക്കുമല്ലോ
  20. കാര്യപരിപാടിയിലെ ഇനങ്ങള്‍ അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് Substitute കള്‍ ഉണ്ടായിരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രസ്തുത കുട്ടി അന്നേ ദിവസം മുടങ്ങിയാല്‍ ആ പരിപാടി അവതാളത്തിലാകും .

Wednesday, July 06, 2016

1096. ക്ലാസ് ഡയറി ഉപയോഗിച്ച് ക്ലാസിനെ പുരോഗതിയിലേക്ക് നയിക്കാം


  1. ക്ലാസ് മുറിയിലെ അദ്ധ്യാപനത്തില്‍ ഏറ്റവും മുഖ്യ പങ്കുവഹിക്കുന്ന ഒരു ടൂള്‍ ആണ് ക്ലാസ് ഡയറി . ക്ലാസ് ടീച്ചര്‍ക്ക് ക്ലാസ് മുറിയിലെ അച്ചടക്കത്തിനും നിയന്ത്രണത്തിനും രക്ഷിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനും ഈ ഡയറി മുഖ്യ പങ്കു വഹിക്കുന്നു . എന്നാല്‍ കഷ്ടമെന്നു പറയട്ടെ പല അദ്ധ്യാപകരും ക്ലാസ് ഡയറിയുടെ പ്രാധാന്യം മനസ്സിലാക്കുന്നില്ല
  2. ക്ലാസിലെ മേശപ്പുറത്ത് വെക്കുന്ന ഒരു 200 പേജുള്ള ഒരു പുസ്തകത്തെ ലളിതമായി പ്പറഞ്ഞാല്‍ ക്ലാസ് ഡയറിയായി കണക്കാക്കാം . ക്ലാസ് ഡയറിയുടെ പുറത്ത് ക്ലാസ് , ഡിവിഷന്‍ , ക്ലാസ് ടിച്ചറുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം . ഈ പുസ്തകത്തിന്റെ ഓരോ പേജിനും പേജ് നമ്പര്‍ ആവശ്യമാണ് .ഓരോ പേജിലും ഹെഡ്ഡിംഗ് ആയി അന്നേ ദിവസത്തെ തിയ്യതിയും ദിവസവും രേഖപ്പെടുത്തിയിരിക്കണം .
  3. സാധാരണ ഗതിയില്‍ ആദ്യത്തെ പിരീഡ് ഒരു ക്ലാസില്‍ ക്ലാസ് ടീച്ചര്‍ ആയിരിക്കുമല്ലോ . അതിനാല്‍ തന്നെ ഈ തിയ്യതിയും ദിവസവും രേഖപ്പെടുത്തുന്ന ജോലി ക്ലാസ് ടീച്ചറുടേതാണ് . എങ്കിലും മിടുക്കരായ ക്ലാസ് ലീഡര്‍ ക്ലാസില്‍ ഉണ്ടെങ്കില്‍ ഇക്കാര്യം ചെയ്യുവാന്‍ ക്ലാസ് ലീഡറേയും അനുവദിക്കാവുന്നതാ ണ് .തുടര്‍ന്ന് അന്നേ ദിവസം ക്ലാസില്‍ ആബ്സന്റ് ആയ കുട്ടികളുടെ പേര്‍ എഴുതേണ്ടതാണ് .
  4. വൈകി എത്തുന്ന കുട്ടികളുണ്ടെങ്കില്‍ അക്കാര്യവും ടീച്ചര്‍ക്ക് രേഖപ്പെടുത്താവുന്നതാണ് .
  5. തുടര്‍ന്ന് ഓരോ പിരീഡിലും വരുന്ന ടീച്ചര്‍ക്ക് ഏതെങ്കിലും കുട്ടികളെക്കുറിച്ചൂള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ് . ക്ലാസെടുക്കുമ്പോള്‍ വികൃതികാണിക്കുകയോ , ഹോം വര്‍ക്ക് ചെയ്യാതെ വരികയോ , പാഠപുസ്തകങ്ങള്‍ കൊണ്ടുവരാതെ വരികയോ , മറ്റ് പഠനോപകരണങ്ങള്‍ ( ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ ) കൊണ്ടുവരാതെ വരികയോ ഇന്റര്‍വെല്‍ കഴിഞ്ഞുള്ള പിരീഡ് ആണെങ്കില്‍ വൈകി എത്തുകയോ ഒക്കെ ചെയ്യുന്നു ണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്താം . സമയമുണ്ടെങ്കില്‍ കുട്ടികളുടെ മികവും രേഖപ്പെടുത്താവുന്നതാണ്
  6. ഏതെങ്കിലും പിരീഡ് ടീച്ചര്‍ ഇല്ലെങ്കിലോ അഥവാ ടീച്ചര്‍ വൈകിവന്നാലോ ക്ലാസില്‍ അച്ചടക്ക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യവും ക്ലാസ് ലീഡര്‍ക്ക് ഡയറിയില്‍ രേഖപ്പെടുത്താവുന്നതാണ് .
  7. എല്ലാദിവസവും ഉച്ചക്ക് ക്ലാസ് ലീഡര്‍ പ്രസ്തുത ഡയറി ക്ലാസ് ടീച്ചറെ കാണിക്കാനായി സ്റ്റാഫ് റൂമില്‍ വരേണ്ടതും ക്ലാസ് ടീച്ചര്‍ ക്ലാസ് ഡയറി വായിച്ചുനോക്കി വിലയിരുത്തി ചുവന്ന മഷികൊണ്ട് ഒപ്പുവെക്കേണ്ടതുമാണ് .
  8. ക്ലാസ് ഡയറിയില്‍ ചിലപ്പോള്‍ അതാത് പിരീഡ് ക്ലാസ് എടുക്കുന്ന അദ്ധ്യാപകര്‍ ക്ലാസിനെക്കുറിച്ചും ക്ലാസിലെ കുട്ടികളെക്കുറിച്ചും എന്തെങ്കിലും കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കും . അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ പ്രസ്തുത കുറിപ്പിന്റെ മാര്‍ജിനില്‍ Seen എന്നെഴുതി ക്ലാസ് ടീച്ചര്‍ ചുവന്ന മഷികൊണ്ട് ഒപ്പുവെക്കേണ്ടതാണ് .
  9. ആഴ്കയില്‍ വെള്ളിയാഴ്ച ദിവസം ഉച്ചക്ക് ( അല്ലെങ്കില്‍ ഏതെങ്കിലും ഒരു ദിവസം ) പ്രധാന അദ്ധ്യാപകന്‍ പ്രസ്തുത ക്ലാസ് ഡയറി പരിശോധിച്ച് ഒപ്പുവെക്കേണ്ടതാണ് .
  10. ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും ക്ലാസ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകളുടെ സത്യാവസ്ത മനസ്സിലാക്കി അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി ക്ലാസിനെ പുരോഗതിയിലേക്ക് നയിക്കേണ്ടതാണ് .

Wednesday, June 22, 2016

1095 .ഒരു എ പ്ലസ് വിലാപം

ഒരു എ പ്ലസ് വിലാപം 



ഇത് ഒരു രക്ഷിതാവിന്റെ അഭ്യര്‍ത്ഥനയാണ്   . വാട്ട്സ് അപ് മുഖേന ഇത് അറിയിക്കുന്നുവെന്നേ ഉള്ളൂ .
കാരണം എന്തെന്നാല്‍ ഇക്കഴിഞ്ഞ  എസ് എസ് എല്‍ സി പരീക്ഷക്ക് എന്റെ മകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു . അതായത് വ്യക്തമായി

പറഞ്ഞാല്‍ എന്റെ മകള്‍ ഫുള്‍ എ പ്ലസ് കാരിയായി മാറി എന്നര്‍ഥം . വീട്ടില്‍ അതിയായ സന്തോഷം
സ്കൂളിലും നാട്ടിലും സന്തോഷം
പഠിച്ച സ്കൂളില്‍ മിട്ടായി വിതരണം , ലഡു വിതരണം ഇത്യാദികള്‍ നടത്തി
സ്കൂളും ആധ്യാപകരും തിരിച്ചും ഇങ്ങോട്ട് സമ്മാന വിതരണം നടത്തി
വീട്ടില്‍ വന്ന് പ്രാദേശിക ഭരണാധികാരികളും ആദരിച്ചും
ഇത്രക്കും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ എ പ്ലസ് വാങ്ങിയത് വലിയ ഒരു കഴിവായി ഭൂലോകര്‍ വിലയിരുത്തി
തുടര്‍ന്നങ്ങോട്ട് സ്വീകരണങ്ങളായിരുന്നു
സര്‍ട്ടിഫിക്കറ്റുകള്‍ , മൊമൊന്റോകള്‍ , കാഷ് അവാര്‍ഡ് എങ്ങിങ്ങനെ പോയി അത്
പ്രാദേശിക ചാനലുകളില്‍ ഫോട്ടോയും വീഡിയോയും വന്നു
പത്രത്താളിലെ പ്രാദേശിക വാര്‍ത്തകളില്‍ ഫോട്ടോയും ന്യൂസും വന്നു
ആദ്യമൊക്കെയുള്ള സ്വീകരണങ്ങളില്‍  കാഷ് അവാര്‍ഡ് കൂടി ഉണ്ടായിരുന്നു
വേദിയിലിരുത്തി വലിയ വ്യക്തികള്‍ പുകഴ്‌ത്തുന്നതു കേള്‍ക്കുവാന്‍ നല്ല രസമായിരുന്നു
പക്ഷെ , പിന്നീട് അത് വലീയ ഗുണമൊന്നും ചെയ്യുന്നില്ല എന്ന് മനസ്സിലായി
ദിവസവും സ്വീകരണം തന്നെ
പക്ഷെ , അത് ഒരു  ലാമിനേറ്റ് ചെയ്ത  സര്‍ട്ടിഫിക്കറ്റിലും  പിന്നെ  അഭിനന്ദനങ്ങള്‍ എന്ന് പേരെഴുതിയ മൊമൊന്റോയിലും ഒതുങ്ങി
അതായത് സര്‍വം പ്ലാസ്റ്റിക് മയം തന്നെ
ഈ അവസരത്തില്‍ സ്വീകരണവേളയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്‍കി ആദരിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനെ എതിര്‍ക്കാത്തത് എന്തേ എന്ന്

തോന്നിയീട്ടുണ്ട്
അതായത് പ്ലാസ്റ്റിക് ഫ്ലസ്ക്  മാത്രം നിരോധിച്ചാല്‍ മതിയോ ???
പിന്നെ സ്വീകരണ വേളയിലെ ഒരു ബോറടിയാണ്
കാലത്ത് 10 മണിക്ക് സ്വീകരണയോഗം വെച്ചു എന്നിരിക്കട്ടെ
ബസ്സ് കയറി 9.30 തന്നെ യോഗ സ്ഥലത്ത് എത്തും
പെണ്‍കുട്ടിയായതിനാല്‍ , കൂടെ രക്ഷിതാവും പോകാതെ പറ്റില്ലല്ലോ
അതിനാല്‍ രക്ഷിതാവും പോകും
അതിനാല്‍ തന്നെ അന്നത്തെ ദിവസത്തെ  പണി പോകും
രൂ‍പ 800 നഷ്ടം എന്നര്‍ഥം
പിന്നേയോ ബസ് യാത്ര , അതിന്റെ ചെലവ് എന്നിവ വഴിയുണ്ടാകുന്ന നഷ്ടം വേറെ
ഇനി മറ്റൊരു കാര്യം
പത്തുമണിക്കാണ് യോഗമെങ്കിലും മിക്കപ്പോഴും തുടങ്ങുമ്പൊള്‍ പത്തര പതിനോന്ന് ആകും
കാരണം വിശിഷ്ടാതിഥി വരേണ്ടെ
വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ ചെണ്ടയും മറ്റ് വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും
പിന്നെ പ്രസംഗങ്ങളുടെ ഘോഷയാത്രയാണ്
അതിനിടയില്‍ എപ്പോഴെങ്കിലും സര്‍ട്ടിഫിക്കറ്റും പ്ലാസ്റ്റിക് മൊമെന്റോയും വിതരണം ചെയ്താലായി
യോഗം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രണ്ട് മണി കഴിഞ്ഞിരിക്കും
അതിനാല്‍
എന്റെ പ്രിയ എ പ്ലസ് കാരെ അനുമോദിക്കുന്ന സംഘാടകരെ
ഞങ്ങള്‍ക്ക് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റും പൂച്ചെണ്ടും മൊമെന്റോയും വേണ്ട
പകരം രക്ഷിതാക്കള്‍ക്ക് നഷ്ടപ്പെടുന്ന ദിവസക്കൂലി കാഷ് അവാര്‍ഡ് ആയി തരൂ
ഒരു സ്വീകരണത്തിന് ആയിരം രൂപയെങ്കിലും തന്നാല്‍ ഞങ്ങള്‍ക്ക് നഷ്ടമില്ലാതെ ജീവിക്കാം
ഇത് ഒരു അപേക്ഷമാത്രം
പരിഹസിക്കയാണെന്ന് വിചാരിക്കരുത്
എല്ലാവര്‍ക്കും നന്ദി നേര്‍ന്നുകൊണ്ട്
ഇത് നിങ്ങള്‍ക്ക് അറിയാവുന്ന അനുമോദന യോഗ സംഘാടകര്‍ക്ക് ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
നിറുത്തുന്നു

Tuesday, June 21, 2016

1094. ടീച്ചര്‍ 2020

ടീച്ചര്‍ 2020
മകന്‍ ഒരു ഐ ടി കമ്പനിയില്‍ യു എസ് ബേസ്ഡ് എഞ്ചിനീയര്‍ .
ലക്ഷത്തിനു മേല്‍ മാസവരുമാനം .
രണ്ടു വര്‍ഷമായി അമേരിക്കയിലായിരുന്നു
ഇപ്പോള്‍ നാട്ടില്‍ ബാഗ്ലൂരില്‍ ജോലി നോക്കുന്നു
ഈ അടുത്തിടെയാണ് മകന്റെ വിവാഹം കഴിഞ്ഞത് .
വധു പോസ്റ്റ് ഗ്രാഡുവേറ്റ് വിത്ത് ബിഡ്
മാത്രമല്ല സെറ്റ് , നെറ്റ് തുടങ്ങിയ ന്യുനപക്ഷ യോഗ്യതകളും കൂടെയുണ്ട്
മാത്രമല്ല ഇരുന്നൂറുപവന്‍ സ്വര്‍ണ്ണം , പതിനഞ്ചുലക്ഷത്തിനു മേല്‍ വിലയുള്ള കാര്‍ , നഗരത്തില്‍ ഒരു ഫ്ലാറ്റ് തുടങ്ങിയവ വിവാഹസമ്മാനമായി വരനു ലഭിച്ചു
അങ്ങനെ ആകപ്പാടെ വധൂവരന്മാര്‍ക്ക് സന്തോഷം ...
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ …........
വീടിനടുത്തുള്ള ഒരു മാനേജ്മെന്റ് സ്കൂളില്‍ ഒരു ഒഴിവു വന്നു
മരുമകള്‍ പഠിച്ച വിഷയത്തിനായിരുന്നു ഒഴിവ്
ഇക്കാര്യം ഒരു ബന്ധുമാഷ് വഴി മകന്റെ പിതാവിന്റെ ചെവിയിലെത്തി
നാട്ടില്‍ അന്തസ്സുള്ള ഒരു സ്കൂളില്‍ ജോലി കിട്ടിയാല്‍ …......
ഈ ഐ ടി കമ്പനിയൊക്കെ എന്നുമെന്നും ഉണ്ടാകില്ല …
പെണ്ണ് വീട്ടിലുണ്ടെങ്കില്‍ ചെക്കന്‍ വീട്ടിലുണ്ടാവും ..
അങ്ങനെയായാല്‍ …..
വയസ്സുകാലത്ത് മകനും മകളും വീട്ടിലുണ്ടാവും
തുടങ്ങിയ ഉപദേശങ്ങള്‍ ബന്ധുമാഷ് നടത്തി
തുടര്‍ന്ന് ഇക്കാര്യം മകന്റെ പിതാവും മരുമകളുടെ പിതാവും ചര്‍ച്ച നടത്തി
അവസാനം പ്രസ്തുത സ്കൂളില്‍ മാനേജരെകണ്ട് ജോലി വാങ്ങാ‍മെന്ന തീരുമാനത്തിലെത്തി
തുടര്‍ന്ന് നാട്ടാചാരപ്രകാരമുള്ള തുക കൊടുത്ത് മരുമകള്‍ക്ക് ജോലി വാങ്ങി

…...................
….............
അങ്ങനെ
മരുമകള്‍ സ്കുളില്‍ പോയി ത്തുടങ്ങി
നേരത്തെ പോകും
നേരം വൈകി വരും
വീട്ടിലെത്തി യാലും വിഷാദ ഭാവം തന്നെ
ഒരു ദിവസം പൊട്ടിക്കരഞ്ഞുകൊണ്ടാണ് മരുമകള്‍ വീട്ടിലെത്തിയത്
മകന്റെ പിതാവും മാതാവും മരുമകളെ ആശ്വസിപ്പിച്ചു
കാര്യം ചോദിച്ചറിഞ്ഞു
അപ്പോഴാണ് കാര്യം പറഞ്ഞത്
കാര്യം സ്കൂളില്‍ ടീച്ചറാണെങ്കിലും ..
മറ്റു പണികള്‍ കൂടി എടുക്കണമത്രെ !!!
ഉച്ചസമയത്ത് കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി കൊടുക്കണമത്രെ
പാല്‍ കുപ്പിയില്‍ ഒഴിച്ചു കൊടുക്കണമത്രെ
കുട്ടികള്‍ക്ക് അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വിട്ടില്‍ കൊണ്ടു ചെന്നാക്കണമ ത്രെ
അതും പോരാഞ്ഞ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും ഒരു പണി കൂടി
സ്കുള്‍ ബസ്സിലെ ആയയുടെ പണി
കാലത്തും വൈകീട്ടും സ്കൂള്‍ ബസ്സില്‍ കിളിയായി പോകണമത്രെ !
നോക്കണേ മരുമകളുടെ ഗതി !!
ഇതേ വരേക്ക് സ്വന്തം വീട്ടില്‍ ഉണ്ട പാത്രം കഴുകാതെ വളര്‍ത്തിയതാണ് ആരോമലായാ ഈ മരുമകളെ
എന്നീ‍ട്ട് ഇപ്പൊള്‍
ചെറുപ്പം മുതലേ തന്നെ എ സി കാറിലേ യാത്രചെയ്ത് ശീലിച്ചീട്ടുള്ളൂ
വിളമ്പി തരാതെ സ്വയം വിളമ്പി ശീലിച്ചീട്ടില്ല
എന്നീട്ടിപ്പോഴാണ് ഈ വക പണികളൊക്കെ ചെയ്യണമെന്ന് പറയുന്നത്
മകന്റെ പിതാവ് ബന്ധു മാഷിനെ വിളിച്ചു
കാര്യം പറഞ്ഞു
കൂടിയാലോചനകള്‍ നടത്തി
തുടര്‍ന്ന്
മരുമകളോട് പറഞ്ഞു
നാളെ മുതല്‍ ആരും നിന്നോട് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പറയില്ല “
അവര്‍ മരുമകള്‍ക്ക് ഉറപ്പുകൊടുത്തു
മരുമകള്‍ പുഞ്ചിരിച്ചു
….................
….............
…..................
പിറ്റേന്ന് മരുമകള്‍ ടീച്ചര്‍ സ്കൂളിലെത്തി
സ്റ്റാഫ് റൂമിലുള്ള മറ്റ് ടീച്ചേഴ്‌സിനോട് കാര്യം പറഞ്ഞു
എന്റെ ഭര്‍ത്താവിന്റെ പിതാവ് കൃത്യം ….. സമയത്തിന് സ്കൂളിലെത്തും
അപ്പോള്‍ കാണാം “
കാണിച്ചു തരും !!
മരുമകള്‍ ടിച്ചര്‍ കട്ടാ‍യം പറഞ്ഞു

മറ്റ് ടീച്ചേഴ്‌സ് അതിനായി കാത്തിരുന്നു
…...
#..........
…....
കൃത്യസമയത്തു തന്നെ ഇന്നോവാ കാറില്‍ ബന്ധുമാഷും പിതാവും സ്കൂളിലെത്തി
പ്രിന്‍സിപ്പാളിന്റെ മുറിയിലെത്തി

പിന്നത്തെ രംഗം
.
.
.
.
വന്നവര്‍ വേഗം തന്നെ തിരിച്ചൂ പോയി
പ്രിന്‍സിപ്പാള്‍ സ്റ്റാഫ് റൂമില്‍ എത്തി
മരുമകള്‍ ടീച്ചറോട് മറ്റു റ്റീച്ചര്‍ മാര്‍ കേള്‍ക്കെ പ്രഖ്യാപിച്ചു
ഇനി മുതല്‍ മരുമകള്‍ ടിച്ചര്‍ ബസ്സില്‍ ആയയായി പോകേണ്ട
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കേണ്ട്
പാല്‍ കൊടുക്കേണ്ട
അസുഖം വന്ന കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട
ഇതും പറഞ്ഞ് പ്രിസിപ്പല്‍ ഓഫീസിലേക്ക് തിരിച്ചുപോയി
…..............
…..........
…............
…..........
അങ്ങനെ പ്രിസിപ്പാളിന്റെ മനം മാറ്റത്തിന്റെ ഗുട്ടന്‍സ് അറിയാന്‍ സ്റ്റാഫ് സെക്രട്ടറി പ്രിന്‍സിപ്പളിന്റെ മുറിയിലെത്തി
പ്രിന്‍സിപ്പാള്‍ സന്തോഷത്തോടെ കാര്യം പറഞ്ഞു
മരുമകള്‍ ടിച്ചറിന്റെ ആളുകള്‍ ഓഫീസിലെത്തി പ്രിന്‍സിപ്പാളിന് ഒരു അപേക്ഷ കൊടുത്തു
അതില്‍ സ്കൂള്‍ സ്റ്റാഫ് ഫണ്ടിലേക്കുള്ള ഒരു സംഭാവ ദയവു ചെയ്ത് സ്വികരിക്കണമെന്ന അഭ്യര്‍ത്ഥന ഉണ്ടായിരുന്നു
തുടര്‍ന്ന് ഒരു പൊതിയും കൊടുത്തു
അതില്‍ ഒന്നര ലക്ഷം രൂപയും ഉണ്ടായിരുന്നു
പിന്നെ എപ്പടി
എന്ത് ആയ
എന്ത് സ്കൂള്‍ ബസ്സ്

എന്ത് ഉച്ചഭക്ഷണം വിളമ്പല്‍ 

Saturday, June 18, 2016

1093. Check List for Class Teachers 2016 June



  1. നിങ്ങള്‍ ക്ലാസ് ടീച്ചേഴ്‌സ് ഡയറീയായി ഒരു പുസ്തകം വെച്ചീട്ടുണ്ടോ
  2. ആറാം പ്രവൃത്തിദിനത്തിലെ ക്രമീകരണമനുസരിച്ചൂള്ള കുട്ടികളുടെ ഇനവും എണ്ണവും അതില്‍ ഉണ്ടോ ?
  3. കുട്ടികളുടെ പേരും ഫോണ്‍ നമ്പറും ഉണ്ടോ ?
  4. സ്കൂള്‍ ബസ്സില്‍ പോകുന്ന കുട്ടികളുടെ ബസ്സിറങ്ങുന്ന സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ടോ ?
  5. ക്ലാസിലെ മികവ് തെളിയിച്ച കുട്ടികളുടെ പേരു വിവരം രേഖപ്പെടുത്തിയിട്ടുണ്ടൊ ?
  6. ക്ലാസില്‍ ഏറ്റവും നേരത്തെ എത്തുന്ന കുട്ടികളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ക്കുറിച്ച് അന്വേഷിച്ചറിഞ്ഞോ ?
  7. ക്ലാസില്‍ നേരം വൈകി വരുന്ന കുട്ടികള്‍ ഉണ്ടോ ? അതിന് തക്കതായ നടപടി സ്വീകരിച്ചോ ?
  8. മേശവിരി ഉണ്ടോ ? ഡസ്റ്റര്‍ ഉണ്ടോ ? ചോക്കു ബോക്സ് ഉണ്ടോ ? ഡസ്റ്റര്‍ ബോക്സ് ഉണ്ടോ ?
  9. വേസ്റ്റ് ബാസ്കറ്റ് രണ്ട് എണ്ണം - ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും ഉണ്ടോ ?
  10. ഐ എസ് എം വിസിറ്റിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടോ ?
  11. ക്ലാസ് ലീഡര്‍മരായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഓരോരുത്തരെ തിരഞ്ഞെടുത്തോ ?
  12. ക്ലാസ് ലീഡേഴ്‌സിനുള്ള ഡ്യൂട്ടി കൊടുത്തുവോ ?
  13. മേശപ്പുറത്ത് ക്ലാസ് ഡയറി വെച്ചുവോ ?
  14. ക്ലാസ് ഡയറി എന്നും പരിശോധിക്കാറുണ്ടോ ?
  15. ടെക് സ്റ്റ് പുസ്തകം എത്രപേര്‍ക്ക് ഇനിയും കിട്ടുവാനുണ്ട് എന്ന കാര്യം ചോദിച്ചറിഞ്ഞുവോ ?
  16. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ഉണ്ടോ ? അവരെക്കുറിച്ച് വിശദ വിവരങ്ങള്‍ അറിഞ്ഞുവോ ?
  17. കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ….. … ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും പോകുവാറുണ്ടോ ?
  18. ഹോം വര്‍ക്ക് ചെയ്തു വരാത്ത കുട്ടികള്‍ .. നോട്ട് അപ് ഡേറ്റ് ചെയ്യാ‍ത്ത കുട്ടികള്‍ എന്നിവരെക്കുറിച്ച് അന്വേഷണം നടത്തിയോ ?
  19. മോണിംഗ് , ഈവനിംഗ് ഇന്റര്‍വെല്‍ കഴിഞ്ഞ് വൈകിയെത്തുന്ന കുട്ടികളെ കണ്ടെത്തിയോ ?
  20. ഏറ്റവും അകലെ നിന്ന് വരുന്ന കുട്ടികള്‍ ഏതൊക്കെയെന്ന് കണ്ടെത്തിയോ ?
  21. ക്ലാസില്‍ ഇടക്കിടെ മുടി ചീകുന്ന കുട്ടികളെ കണ്ടെത്തിയോ ?
  22. അക്ഷരങ്ങള്‍ എഴുതുവാന്‍ കിട്ടാത്ത കുട്ടികള്‍ ഉണ്ടോ ?
  23. അവര്‍ക്ക് വേണ്ടി എന്തെങ്കിലും പദ്ധതികള്‍ പ്ലാന്‍ ചെയ്തീട്ടുണ്ടോ ?
  24. ഗുണനപ്പട്ടിക അറിയാത്ത കുട്ടികള്‍ ഉണ്ടോ ? അവര്‍ക്ക് വേണ്ടി എന്തെങ്കിലും പദ്ധതികള്‍ പ്ലാന്‍ ചെയ്തീട്ടുണ്ടോ ?
  25. നോട്ട് ബുക്ക് , പാഠപുസ്തകം , ഇന്‍സ്‌ട്രുമെന്റ് ബോക്സ് എന്നിവ കൊണ്ടുവരാത്ത കുട്ടികളെ കണ്ടെത്തിയോ ?
  26. ക്ലാസ് എടുക്കുന്ന സമയത്ത് അസ്വസ്തത സൃഷ്ടിക്കുന്ന കുട്ടികള്‍ ഉണ്ടോ ?
  27. യൂണിഫോം ധരിച്ചുവരാത്ത കുട്ടികള്‍ ഉണ്ടോ ?
  28. ചാര്‍ട്ടുകള്‍ ക്ലാസില്‍ ഉണ്ടോ ?

Monday, April 11, 2016

1092 എന്താണ് Double sideded printing ????



ഇതിനായി ആദ്യം നിങ്ങളുടെ പ്രിന്ററിന്റെ സെറ്റിംഗ്‌സില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തുക
ആദ്യം നിങ്ങളുടെ പ്രിന്ററിന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Printing preferences ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് 2 side Printing എന്ന ചെക്ക് ബോക്സില്‍ ടിക് മാര്‍ക്ക് ചെയ്യുക
OK , Apply   എന്നിവ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് നിങ്ങളുടെ അമ്പതോ അറുപതോ പേജുകള്‍ വരുന്ന ഡോക്യൂമെന്റ് പ്രിന്റു ചെയ്യുക
അപ്പോള്‍ ആദ്യം സിങ്കിള്‍ പേജില്‍ പ്രിന്റിംഗില്‍ എല്ലാ പേജുകളും പ്രിന്റ് ചെയ്തു വരും
തുടര്‍ന്ന് പ്രസ്തുത പേജുകള്‍ തല തിരിച്ച് കമ്പ്യൂ‍ട്ടറില്‍ തന്നെ വെക്കുക
തുടര്‍ന്ന് കമ്പ്യൂട്ടറില്‍ continue ല്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ മറ്റേ പേജുകളും ക്ലിക്ക് ചെയ്തു തുടങ്ങും ‘
ഒകെ 

Wednesday, April 06, 2016

1091 .Issue of Duplicate T.C.


If the T.C. is irrecoverably lost or damaged duplicate T.C. shall be issued on application accompanied by a chalan for Rs.5/- and the certificate from a Gazatted Officer or the President of Local boy or MLA or MP to the effect that the original is irrecoverably lost or damaged. Duplicate T.C. issued should be clearly marked Duplicate.
Get Blogger Falling Objects